Friday, December 14, 2012

എന്നെ തിരയുന്നു ഞാന്‍ !


        ഒരു  യാത്ര  മദ്ധ്യേ മയങ്ങുന്ന  നേരമ -
        ന്നേകനായി വന്നു ഭ‍വിച്ചോരീ ഭൂമിയില്‍
        ഏകനായ്  വന്നവന്‍ ഏകനായ്‌ പോകണം
        സത്രമതെന്നപോല്‍ ഈ ലോകജാല കം
       നര നാരി  തിക്കിയ നാട്ടു കൂട്ടങ്ങളില്‍
       നട്ടം തിരിയുന്നൊരൊറ്റയാനാണു  ഞാന്‍
       ഈ ദേശിയാണു ഞാന്‍  പരദേശിയാണു  ഞാന്‍
       ഞാനെന്ന  ഭാവത്തിന്‍ അടിമയാകുന്നു ഞാന്‍
       നെട്ടോട്ടമോടി  തളരുമീ  ഭൂമിയില്‍
       എന്നെ  തിരയുന്നു  ഞാന്‍ എന്‍റെ   സത്തയെ!
                    ഇടിമിന്നലേറിയൊരു വിണ്ണിന്‍റെ  മാറിലും
                    മഴ പെയ്തിറങ്ങിയ മണ്ണിലും പുഴയിലും
                    മൗനങ്ങള്‍   മറ തീര്‍ത്ത  കയത്തിലും
                    മലര്‍വാക പട്ടു വിരിച്ച തടത്തിലും
                    മലവേടനെയ്ത ചുരത്തിലും മലയിലും
                    മലദേവനാണ്ട പ്രതീചിയാം  ദിക്കിലും
                    മലര്‍വേണിയായ് വന്ന സങ്കീര്‍ത്തനത്തിലും
                    ഋതുഭേദമായ് ഭൂമി തിരിയുന്ന സന്ധ്യയില്‍
                    എന്നെ തിരയുന്നു ഞാന്‍ എന്‍റെ  സത്തയെ!
       ഉയരുന്ന സൂര്യന്‍റെ   ഉയിരായ  രശ്മിയില്‍
       ഉണരുന്ന മൊട്ടിന്‍റെ   വിടരുന്ന ചില്ലയില്‍
       ഉയിരിന്റ്റെ ഉയിരായ രക്തബന്ധങ്ങളില്‍
       എന്നെ തിരയുന്നു ഞാന്‍  എന്റ്റെ സത്തയെ !
       മ : മ :  വെഷമിട്ടൊരു  സത്തയെ !